Pages

Wednesday, October 3, 2012

ബസ് ചാര്‍ജ് ചൊവ്വാഴ്ച കൂട്ടും



തിരു: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ 9 ന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അംഗങ്ങളായ മന്ത്രിതല സമിതിയെ ബസുടമകളുമായി ചര്‍ച്ച നടത്തുന്നതിന് ചുമതലപ്പെടുത്തി. പാചകവാതക സബ്സിഡിക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കും. എപിഎല്ലുകാര്‍ക്കും സബ്സിഡി നല്‍കാന്‍ ശ്രമിക്കും. പാക്കേജ് മന്ത്രിസഭായോഗം പരിഗണിക്കും. തീരദേശ ഹൈവേക്ക് 117.62 കോടിക്കും പാലായില്‍ ടെക്നോ സിറ്റി സ്ഥലമെടുപ്പിനും ഭരണാനുമതിയായി.

No comments:

Post a Comment